മഹിളാമോര്‍ച്ചയുടെ പ്രഹസന സമരത്തിനെതിരെ സംസ്കാരസാഹിതിയുടെ കെഎസ്ആര്‍ടിസി യാത്ര
മഹിളാമോര്‍ച്ച നടത്തിയ നിയമവിരുദ്ധ സൗജന്യ യാത്രയ്ക്കെതിരെ സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ബസ് യാത്ര.
ഇരിങ്ങാലക്കുട: പുതിയ സര്‍ക്കാര്‍ ചാര്‍ജ് എടുക്കുന്നതിനു മുന്‍പ് തന്നെ സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങള്‍ നടപ്പിലായില്ല എന്ന ആരോപണവുമായി മഹിളാമോര്‍ച്ച നടത്തിയ നിയമവിരുദ്ധ സൗജന്യ യാത്രയ്ക്കെതിരെ സംസ്കാരസാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ബസ് യാത്ര നടത്തി. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് ഒരാള്‍ രണ്ടാളുടെ വീതം ബസ് ചാര്‍ജ് കൊടുത്തുകൊണ്ടും പാട്ടുപാടിയും സംസ്കാരസാഹിതി പ്രവര്‍ത്തകര്‍ യാത്ര ചെയ്തു.
50 രൂപയ്ക്ക് പെട്രോള്‍ തരാത്ത പെട്രോള്‍ പമ്പുകളിലേക്കും 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍ തരാത്ത ഏജന്‍സികളിലേക്കും ഒരു രൂപ കൊടുത്താല്‍ ഒരു ഡോളര്‍ തരാത്ത ബാങ്കുകളിലേക്കുമാണ് മഹിളാമോര്‍ച്ച സമരം നയിക്കേണ്ടത്. ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ നയം ഇപ്പോഴേ നടപ്പിലാക്കണം എന്ന തരത്തിലുള്ള അപഹാസ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരമല്ല വേണ്ടത്. നിയോജകമണ്ഡലം കണ്‍വീനര്‍ എം.ജെ. ടോം, ട്രഷറര്‍ എസി. സുരേഷ്, ഭാരവാഹികളായ ടി.ജി. പ്രസന്നന്, ഭരതന് പൊന്തേംകണ്ടത്ത്, ജോസഫ് പള്ളിപ്പാട്ട്, കെ.ജി. ഉണ്ണികൃഷ്ണന്, കൗണ്‍സിലര്‍മാരായ സുരഭി വിനോദ്, ബിന്ദു അജയന്, പ്രേമ പാറയില്‍ എന്നിവര്‍ പ്രതിഷേധ യാത്രയില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇന്ധന വിലവര്‍ധനക്കെതിരെ പ്രതിഷേധമാര്‍ച്ച് നടത്തി
ഷാജു പാറേക്കാടന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍