ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
പ്രതി വിക്രം.

ഇരിങ്ങാലക്കുട: കല്ലേറ്റുംകര സ്വദേശിയില്‍നിന്ന് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ 1.06 കോടി രൂപ (10675000/) തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തമിഴ്നാട് കോയമ്പത്തൂര്‍ നോര്‍ത്ത് വിലന്കുറിച്ചി ചേരമ നഗര്‍ സ്വദേശി വിക്രം (31) ആണ് പാലക്കാട് നിന്ന് തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീം ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2025 ജനുവരി എട്ടു മുതല്‍ ഫെബ്രുവരി 14 വരെയുള്ള കാലയളവിലാണ് പരാതിക്കാരനില്‍നിന്ന് 1,06,75,000 രൂപ തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിംഗ് പരസ്യത്തിലൂടെ വാട്സ്ആപ്പ് ഗ്രൂപ്പിലെത്തിയ പരാതിക്കാരനെ, വ്യാജ ട്രേഡിംഗ് പ്ലാറ്റ്ഫോം വഴി നിക്ഷേപം നടത്തിയാല്‍ വന്‍ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ട്രേഡിംഗിനായി നിക്ഷേപിച്ച തുകയും അതില്‍നിന്നുള്ള ലാഭവും പിന്‍വലിക്കാന്‍ ശ്രമിച്ച പരാതിക്കാരനോട് സര്‍വീസ് ചാര്‍ജ് ഇനത്തില്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടപ്പോഴാണ് താന്‍ തട്ടിപ്പിനിരയായതായി മനസിലായത്. തുടര്‍ന്ന് പരാതിക്കാരന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെ ഈ കേസില്‍ പാലക്കാട് പട്ടാമ്പി ആമയൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ഹക്കീം (36), തമിഴ്നാട് കൊയമ്പത്തൂര് മരുത നഗര്‍ സ്വദേശി സഞ്ജയ് (26), തമിഴ്നാട് തിരുനെല്‍വേലി കാരിക്കത്തോപ്പ് സ്വദേശി ഷെയ്ക്ക് മുഹമ്മദ് അലി (29) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസില്‍ പരാതിക്കാരനില്‍നിന്ന് തട്ടിയെടുത്ത പണത്തില്‍നിന്ന് 21,52,710/ രൂപ മുമ്പ് അറസ്റ്റിലായ സഞ്ജയ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഈ തുക പലതവണകളായി പിന്‍വലിച്ച്, അതില്‍നിന്ന് 52,710/ രൂപ സഞ്ജയ് കമ്മീഷനായി കൈപ്പറ്റുകയും ബാക്കി 21 ലക്ഷം രൂപ വിക്രത്തിന് കൈമാറുകയും ചെയ്തു.
തുടര്‍ന്ന് വിക്രം ഈ തുകയില്‍നിന്ന് 20,50,000/ രൂപ അറസ്റ്റിലാകാനുള്ള മറ്റൊരു പ്രതിക്ക് കൈമാറുകയും 50,000/ രൂപ കമ്മീഷനായി കൈപ്പറ്റുകയും ചെയ്തിരുന്നു. ഈ ഇടപാടുകളില്‍ പങ്കാളിയായതിനാണ് വിക്രത്തെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കരൂര്‍ സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 71.91 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലും ഇയാള്‍ പ്രതിയാണ് ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരെ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഡല്‍ഹി, ബിഹാര്‍ സംസ്ഥാനങ്ങളിലായി സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 13 പരാതികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പൊലിസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ കെ.സി. ബൈജു, സബ് ഇന്‍സ്പെക്ടര്‍ കെ.വി. ജസ്റ്റിന്, എഎസ്ഐ മനോജ്, സിപിഒ ശ്രീനാഥ്, ഡ്രൈവര്‍ സിപിഒ അനന്തുമോന് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി