എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
പ്രതി സോഹല്‍ റാണ.

ഇരിങ്ങാലക്കു: മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാപ്രാണം ശാഖയുടെ ചുമതലയിലുള്ള എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. മാപ്രാണത്ത് താമസിച്ച് മരംവെട്ട് ജോലികള്‍ ചെയ്തുവരുന്ന വെസ്റ്റ്ബംഗാള് മൂര്‍ഷിദാബാദ് സ്വദേശി സോഹല്‍ റാണ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടിനും പുലര്‍ച്ചെ നാലിനും ഇടയിലുള്ള സമയത്താണ് സംഭവം. ഗ്ലാസ് ഡോര്‍ തകര്‍ത്തതിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഏകദേശം 7000 രൂപയുടെ നഷ്ടം വരുത്തിയതിന് ബാങ്ക് മാനേജരായ അഭി ഉണ്ണികൃഷ്ണന് (41) എന്നയാളുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുട പൊലിസ് സ്റ്റേഷന് എസ്ഐ ജാക്സണ്, ജിഎസ്സിപിഒ മാരായ ഇ.ജി. ജിജില്‍ കുമാര്‍, എം.എ. ഹബീബ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി