ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സെന്റ് ജോസഫ്സ് കോളജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിയോ ഫ്യൂഷന്‍ എന്ന പേരില്‍ സംഘടിപ്പിച്ച ആരോഗ്യ കായികക്ഷമതാ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഡിയോ ഫ്യൂഷന്‍ എന്ന പേരില്‍ ആരോഗ്യ കായികക്ഷമതാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്കോപ്പോസ് ടു ഫിറ്റ്നസ് എന്ന ഫിറ്റ്നസ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്നസ് വിദഗ്ധന്‍ രാജീവ് സിദ്ധാര്‍ഥ് മുഖ്യാതിഥിയായി പങ്കെടുത്തു. ആരോഗ്യകരമായ ജീവിതശൈലി, ശാരീരികക്ഷമത, വ്യായാമത്തിന്റെ പ്രാധാന്യം, ഹൃദയാരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാര്‍ഥികളുമായി തന്റെ അനുഭവങ്ങളും അറിവുകളും പങ്കുവെച്ചു.
കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേല്‍, ഗണിതശാസ്ത്ര വിഭാഗം മേധാവി സിസ്റ്റര്‍ ഡോ. ക്ലെയര്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി മിസ് ബോബിതയുടെ നേതൃത്വത്തില്‍ സുംബ ഡാന്‍സ് പരിശീലന സെഷനും സംഘടിപ്പിച്ചു. സംഗീതത്തിന്റെയും ചുവടുകളുടെയും അകമ്പടിയോടെ നടന്ന സുംബ സെഷന് വിദ്യാര്‍ഥികള്‍ക്ക് ആവേശകരമായ അനുഭവമായി. വ്യായാമത്തെ ആനന്ദകരമായ പ്രവര്‍ത്തനമാക്കി മാറ്റുന്നതിനൊപ്പം ശാരീരികക്ഷമതയുടെ പ്രാധാന്യവും ഈ സെഷന് വ്യക്തമാക്കി. ആരോഗ്യവും കായികക്ഷമതയും സമന്വയിപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് നവ്യമായ അനുഭവം പകരാന്‍ കാര്‍ഡിയോ ഫ്യൂഷന്‍ പരിപാടിക്ക് സാധിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു
ജി.വി. രാജ പുരസ്കാരം നേടിയ സെന്റ് ജോസഫ്സ് കോളജിന് ജെസിഐ ഇരിങ്ങാലക്കുടയുടെ ആദരണം
ഐടിയു ബാങ്കില്‍ വായ്പാ അദാലത്ത് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിന് എംഎം ഗനി അവാര്‍ഡ്
ക്രൈം പ്രതിരോധത്തിന് കരുത്തായി സൈബര്‍ റെസിലിയന്‍സ് സെന്റര്‍; ക്രൈം സുരക്ഷാ ബോധവല്‍ക്കരണത്തിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതിയ ചുവടുവെപ്പ്
പെണ്‍കരുത്ത് വിളിച്ചോതി ഷീവോള്വ്