ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസിന് എംഎം ഗനി അവാര്‍ഡ്
ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ.
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ, സാമൂഹിക, ഗവേഷണ രംഗങ്ങളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കാലിക്കട്ട് യൂണിവേഴ്സിറ്റി അധ്യാപകര്‍ക്ക് നല്‍കിവരുന്ന പ്രഫ.എം.എം. ഗനി അവാര്‍ഡ് ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐക്ക് ലഭിച്ചു. 2023 24 കാലഘട്ടത്തിലെ സയന്‍സ് വിഭാഗത്തിലുള്ള അവാര്‍ഡാണ് അദ്ദേഹത്തിന് ലഭിച്ചത്. യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലര്‍ ആയിരുന്ന പ്രഫ.എം.എം. ഗനിയുടെ സ്മരണാര്‍ഥമാണ് പ്രശസ്തമായ ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴില്‍ മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന ക്രൈസ്റ്റ് കോളജിനെ നാക് എ പ്ലസ് പ്ലസ് ഗ്രേഡിലേക്ക് നയിക്കുന്നതിലും വിദ്യാര്‍ഥികളുടെ സമഗ്ര വികസനത്തിനും നൂതന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നല്കിയ നേതൃത്വമാണ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്.
2009 മുതല്‍ ഫിസിക്സ് അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2020 ല്‍ കോളജിന്റെ പ്രിന്‍സിപ്പലായി ചുമതലയേറ്റു. അക്കാദമിക മികവിനൊപ്പം ഗവേഷണ രംഗത്തെ സംഭാവനകളും പരിസ്ഥിതി സംരക്ഷണം, വിദ്യാര്‍ഥി ക്ഷേമ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനം എന്നീ മേഖലകളിലും അദ്ദേഹം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി വരുന്നു. ക്രൈസ്റ്റ് അഗ്രോ ഇന്നൊവേഷന് പാര്‍ക്ക്, തവനിഷ് പോലുള്ള സാമൂഹിക സംരംഭങ്ങള്‍, ഗവേഷണ പ്രോത്സാഹനം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. അവാര്‍ഡ് ലഭിച്ചതില്‍ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, വൈസ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു
ജി.വി. രാജ പുരസ്കാരം നേടിയ സെന്റ് ജോസഫ്സ് കോളജിന് ജെസിഐ ഇരിങ്ങാലക്കുടയുടെ ആദരണം
ഐടിയു ബാങ്കില്‍ വായ്പാ അദാലത്ത് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ക്രൈം പ്രതിരോധത്തിന് കരുത്തായി സൈബര്‍ റെസിലിയന്‍സ് സെന്റര്‍; ക്രൈം സുരക്ഷാ ബോധവല്‍ക്കരണത്തിന് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ പുതിയ ചുവടുവെപ്പ്
പെണ്‍കരുത്ത് വിളിച്ചോതി ഷീവോള്വ്