ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഇന്നു വരെ ദീര്‍ഘിപ്പിച്ചു
ഇരിങ്ങാലക്കുട: ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം ഇന്നു വരെ ദീര്‍ഘിപ്പിച്ചിട്ടുള്ളതായി മകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നാളെ മുതല്‍ സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങള്‍ ചെയ്യേണ്ടതിനാല്‍ റേഷന്‍ വിതരണം ഉണ്ടായിരിക്കില്ല. ഈ മാസത്തിലെ വിതരണം ആറിനു വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. 2021 മാര്‍ച്ച് മാസത്തിലെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് അവസാനിക്കുകയും ഏപ്രില്‍ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങുന്നതുമാണ്. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്കു ശേഷം 2.30 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന വിധത്തില്‍ പുനക്രമീകരിക്കുന്നതാണെന്നു മുകുന്ദപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0480-2825321.