ആരോഗ്യപ്രവര്‍ത്തകര്‍ക്കു സ്വയം പ്രതിരോധമാര്ഗങ്ങളെകുറിച് ക്ലാസ് നടത്തി

ഇരിങ്ങാലക്കുട: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മേല്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന അക്രമസാഹചര്യങ്ങള്‍ കണക്കിലെടുത്തു കൊണ്ട് തൃശൂര്‍ കെജിഎംഒഎ, ജനറല്‍ ആശുപത്രി സ്റ്റാഫ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കു സ്വയം പ്രതിരോധമാര്‍ഗങ്ങളെ കുറിച് ക്ലാസ് നടത്തി. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വെച്ചു നടന്ന പരിപാടിയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അധ്യക്ഷത വഹിച്ചു. കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. വി.ഐ. അസീന വിഷയാവതരണം നടത്തി റൂറല്‍ പോലീസ് സിഐ ലിസി മുഖ്യാഥിതി ആയിരുന്നു. രോഗിസൗഹൃതമായിരിക്കണം ആശുപത്രി ജീവനക്കാര്‍ എന്നവിഷയത്തില്‍ ഡോ. ഫെബിന ക്ലാസ് എടുത്തു. റൂറല്‍ പോലീസ് ഓഫിസില്‍ നിന്നും സെല്‍ഫ് ഡിഫന്‍സ് മാസ്റ്റര്‍ ട്രൈനേഴ്സ്ആയ ജിജി, സിന്ധു എന്നിവര്‍ ക്ലാസിനു നേതൃത്വം നല്കി. നഴ്സിംഗ് സൂപ്രണ്ട് ലിസി സ്വാഗതവും, ഹോസ്പിറ്റല്‍ വെല്‍ഫയര്‍ കോഓര്‍ഡിനേറ്റര്‍ പ്രേമജ സിസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.