സംസ്ഥാനത്ത് നാലിടങ്ങളില്‍ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങള്‍ ആരംഭിക്കാന്‍ പദ്ധതി
മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ഡോ. ആര്.ബിന്ദു
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് നിലമ്പൂര്‍, പുനലൂര്‍, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളില്‍ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷനില്‍ (നിപ്മര്‍) പുനരധിവാസ ഗ്രാമങ്ങളെ കുറിച്ച് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ എം.വി. ജയ ഡാലി അധ്യക്ഷയായ ചടങ്ങില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് ചെയര്മാന് അലി അബ്ദുള്ള, വികലാംഗ ക്ഷേമബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന് കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍ കുമാര്‍ മീണ സ്വാഗതവും നിപ്മര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് സി. ചന്ദ്രബാബു നന്ദിയും പറഞ്ഞു.