ഗവേഷക ചിന്തകള്‍ പങ്കുവെച്ച് ഡോ. ജസ്റ്റിന് പോള്‍
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ സ്കോളേഴ്സ് കണക്റ്റും, ടീച്ചിംഗ് ലേണിംഗ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഇന്‍സൈറ്റ്സ് ഫോര്‍ ആന്‍ ഇമ്പാക്ട്ഫുള്‍ റിസര്‍ച്ച് എന്ന സെമിനാര്‍ ശ്രദ്ധേയമായി. അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ ഗവേഷകനും ജേര്‍ണല്‍ ഓഫ് കോണ്‍സ്യൂമര്‍ സ്റ്റഡീസിന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായ ഡോ. ജസ്റ്റിന് പോള്‍, ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ പ്രാധാന്യത്തെയും അതിനായി ശ്രദ്ധിക്കേണ്ട മേഖലകളെയും കുറിച്ച് ആഴത്തില്‍ വിശദീകരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. കോളജിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഡീനായ ഡോ. ലിന്റോ ആലപ്പാട്ട്, ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.ജി. ഷിന്റോ, റിസര്‍ച്ച് നോഡല്‍ ഓഫീസര്‍ ഡോ. ജോഷീന ജോസ് എന്നിവര്‍ സംസാരിച്ചു.