ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഗണിതശാസ്ത്രവാരം ആഘോഷിച്ചു
നടവരമ്പ്: ഗണിതശാസ്ത്രജ്ഞനായിരുന്ന ശ്രീനിവാസ രാമാനുജനോടുള്ള ആദരസൂചകമായി ആചരിച്ചു വരുന്ന ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഗണിതശാസ്ത്രവാരം ആഘോഷിച്ചു. ചെയര്മാന് സി. സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗം വിവേകാനന്ദന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ്, വൈസ് പ്രിന്‍സിപ്പല്‍ ശോഭ ശിവാനന്ദരാജന്‍, ഗണിതശാസ്ത്രവിഭാഗം മേധാവി നിഷ മുരളി എന്നിവര്‍ പങ്കെടുത്തു. ജ്യാമിതീയ രൂപങ്ങള്‍ ആവിഷ്കരിച്ച് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗണിതയോഗ ഏറെ ശ്രദ്ധേയമായി. പ്രശ്നോത്തരി, റൂബിക്സ് ക്യൂബ്, സുഡോക്കു, രംഗോലി തുടങ്ങിയ മത്സരങ്ങള്‍, നൃത്തപരിപാടികള്‍, പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞന്മാരെക്കുറിച്ചുള്ള പ്രസംഗ പരമ്പരകള്‍, ചലച്ചിത്രപ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടന്നു. സ്കൂളിലെ ഗണിതശാസ്ത്ര വിഭാഗമാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.