ടാര്‍ ചെയ്ത് ഒരു വര്ഷമായില്ല, താണിശേരി തെക്കെ കാവപ്പുര ബണ്ട് റോഡ് തകര്‍ന്നു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാട്ടൂര്‍ റൂട്ടിലെ പഴയ മേനക തീയറ്ററിന് സമീപമുള്ള താണിശേരി പാലത്തില്‍ നിന്ന് തെക്കേ കാവപ്പുരയിലേക്ക് പോകുന്ന പാലത്തിനെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡ് ടാര്‍ ചെയ്ത് ഒരു വര്‍ഷം എത്തും മുമ്പ് തന്നെ തകര്‍ന്നു. റോഡിനു നടുവില്‍ വലിയ ഗര്‍ത്തമാണ് രൂപപ്പെട്ടിട്ടുള്ളത്. കൃത്യമായി മെറ്റലിട്ട് അടിത്തറ ബലപ്പെടുത്താതെ വെറുതേ ടാര്‍ ചെയ്ത് മാത്രം പോയതിനാലാണ് ടാര്‍ ചെയ്ത് ഒരു വര്‍ഷം എത്തും മുമ്പേ റോഡ് ഇടിഞ്ഞു താഴ്്ന്ന് കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. അപകടകരമായ രീതിയില്‍ റോഡിന് നടുവില്‍ ഉണ്ടായ കുഴി താല്‍ക്കാലികമായി മണ്ണിട്ട് മൂടിയിരിക്കുകയാണ് ബന്ധപ്പെട്ടവര്‍. ഇവിടെ വീണ്ടും ഇടിഞ്ഞു താഴുമോ എന്ന ആശങ്കയും നിലവിലുണ്ട്. റോഡുപണിയിലെ അഴിമതിയെ കുറിച്ച് നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.