ഒപ്പം പദ്ധതി പൊറത്തിശേരിയില്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു

പൊറത്തിശേരി: പൊറത്തിശേരി സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലെ ഒപ്പം എന്ന പദ്ധതി ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. സിപിഎം പൊത്തിശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പി.എന്‍. പിഷാരഡിയുടെ ഓര്‍മക്കായി മകള്‍ ഷീലാമുരളിയില് നിന്നും ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ഖാദര്‍ ആദ്യ സാമഗ്രി ഏറ്റുവാങ്ങി. ഒപ്പം പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ കെ.ഡി. യദു സമാഹരണ പ്രവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആര്. വിജയ, ആര്.എല്‍. ശ്രീലാല്‍ ഏരിയ കമ്മിറ്റി അംഗം എം.ബി. രാജു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.ജെ. ജോണ്സണ് സ്വാഗതവും, വി.എസ്. സജി നന്ദിയും പറഞ്ഞു.