കെസിവൈഎം കനകമല തീര്‍ത്ഥാടനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കനകമല തീര്‍ത്ഥാടനം ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കനകമല തീര്‍ത്ഥാടനം ബിഷപ്പ് മാര്‍. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ചെയര്മാന് ഫ്ലെറ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാല്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തര, മോണ്‍. ജോളി വടക്കന്‍, കനകമല വികാരി ഫാ. മനോജ് മേക്കാടത്ത്, കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ജനറല്‍ സെക്രട്ടറി ജോണ്‍ ബെന്നി, വൈസ് ചെയര്‍പേഴ്സണ്‍ ഡയാന ഡേവിസ്, ട്രഷറര്‍ എ.ജെ. ജോമോന്, ജോയിന്റ് സെക്രട്ടറി സാന്ദ്ര വര്‍ഗീസ്, സെനറ്റ് അംഗം ആല്ബിന് ജോയ്, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ഐറിന് റിജു, വനിതാ വിംഗ് കണ്‍വീനര്‍ മരിയ വിന്‍സന്റ്, യൂണിറ്റ് പ്രസിഡന്റ് സ്റ്റെബിന് എന്നിവര്‍ നേതൃത്വം നല്കി.