യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്മാര്‍ട്ട് ഫോണും ടിവിയും വിതരണം ചെയ്തു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബിരിയാണി മേളയില്‍ നിന്നും ലഭിച്ച വരുമാനം കൊണ്ടു നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനു സഹായകമാകുന്ന ടിവി, സ്മാര്‍ട്ട്ഫോണ്‍ എന്നിവയുടെ ആദ്യഘട്ട വിതരണം നടത്തി. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ആദ്യഘട്ട വിതരണോദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ എം.ആര്. ഷാജു, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ശരത് ദാസ്, കെഎസ്യു നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാന്‍ ഷഹീര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിബിന്‍ ബൈജു, മുന്‍ കൗണ്‍സിലര്‍ വാഹിദ ഇസ്മൈല്‍, മുന്‍ പഞ്ചായത്ത് മെമ്പര്‍ പി.എ. ഷഹീര്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അഡ്വ. പി.എന്‍. സുരേഷ്, ബൂത്ത് പ്രസിഡന്റുമാരായ സുരേഷ് പാവറട്ടി, വി.പി. ജെയിംസ്, എന്‍.ഒ. ഷാര്‍വിന്‍ എന്നിവര്‍ വിവിധ സ്ഥലത്തെ ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി