നടവരമ്പ് ഡോക്ടർപടി ഐക്കരക്കുന്ന് ലിങ്ക് റോഡിന്റെ നിർമാണോദ്ഘാടനം നടത്തി
പ്രഫ. കെ.യു. അരുണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമിക്കുന്ന ഡോക്ടർപടി ഐക്കരക്കുന്ന് ലിങ്ക് റോഡിന്റെ നിർമാണോദ്ഘാടനം നടത്തി. ഉദ്ഘാടനം പ്രഫ. കെ.യു. അരുണൻ എംഎൽഎ നിർവഹിച്ചു. ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണു നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്. ചടങ്ങിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിജീഷ്, മുൻ വാർഡ് മെമ്പർ എ.ടി. ശശി എന്നിവർ പ്രസംഗിച്ചു.

തിരുവോണം വരെ മഴ; പുലിക്കളിക്ക് വെയിലിന്റെ വരവേല്‍പ്പ്!
കരിമ്പുലിയും പുള്ളിപ്പുലിയും റെഡി, ഇന്ന് പുലിയിറക്കം
തിരുവോണ നാളില്‍ പട്ടിണി സമരം; ടൗണ്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍
പിടിച്ചുകെട്ടാമെങ്കില്‍ കെട്ടിക്കോ, വ്യാഴാഴ്ച ഇരിങ്ങാലക്കുടയില്‍ പുലിയിറക്കം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
നഗരസഭ മൈതാനം ഉഴുതുമറിച്ചു; ഗോള്‍പോസ്റ്റും തകര്‍ന്നു.