ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ചു. റീജിയന് ചെയര്മാന് ഷാജന് ചക്കാലക്കല്‍ റീജിയന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. സോണ്‍ ചെയര്മാന്മാരായ പീതാംബരന് രാരമ്പത്ത്, വി.ആര്. പ്രേമന് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഈ വര്‍ഷത്തില്‍ നാനൂറ്റിപത്തോളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് അംഗം ജോണ്സണ് കോലങ്കണ്ണിയെ ലെജന്‍ഡ് ഓഫ് റീജിയന് പുരസ്കാരം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോര്‍ജ് മൊറോലി നല്കി ആദരിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318ഡി ഡിസ്ട്രിക്ട് ചീഫ്മെന്ററും കല്ലേറ്റുംങ്കര ലയണ്‍സ് ക്ലബ് അംഗവുമായ എ.ആര്. രാമകൃഷ്ണന് സേവനമിത്ര പുരസ്കാരം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ അഡ്വ. ടി.ജെ. തോമാസ് സമ്മാനിച്ചു. ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി റീജിയണിലെ ബെസ്റ്റ് പ്രസിഡന്റ് അവാര്‍ഡ് വാടനപ്പിള്ളി ലയണ്‍സ് ക്ലബ് പ്രസിഡന്റ് പി.ബി. സുനില്‍കുമാറിനും, കൊടുങ്ങല്ലൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഗീത ശിവകുമാറിനും, ബെസ്റ്റ് സെക്രട്ടറി അവാര്‍ഡ് വാടനപ്പിള്ളി ലയണ്‍സ് ക്ലബ് സെക്രട്ടറി എം.സി. മദനകുമാറിനും, ബെസ്റ്റ് ട്രഷറര്‍ അവാര്‍ഡ് കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ട്രഷറര്‍ വി. മണിലാലിനും റീജിയന് ചെയര്മാന് ഷാജന് ചക്കാലക്കല്‍ സമ്മാനിച്ചു. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍മാരായ അഡ്വ. ടി.ജെ. തോമാസ്, ജോര്‍ജ് മൊറോലി, ഡിസ്ട്രിക്ട് ചീഫ് മെന്റര്‍ എ.ആര്. രാമകൃഷ്ണന്, ജോണ്സണ് കോലങ്കണ്ണി, ഏരിയ ലീഡര്‍ വിന്‍സന്‍ ഇലഞ്ഞിക്കല്‍, റീജിയന് ചെയര്മാന് ഷാജന് ചക്കാലക്കല്‍, ഏരിയ ചെയര്പേഴ്സന് ദിവ്യ ബല്‍റാം, സോണ്‍ ചെയര്മാന്മാരായ പീതാംബരന് രാരമ്പത്ത്, വി.ആര്. പ്രേമന്, സതീശന് നീലങ്കാട്ടില്‍, ഷാജു കണ്ടംകുളത്തി, പി.സി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം