വനിതകള്‍ക്കുള്ള ഏകദിന സ്വയംതൊഴില്‍ അവയര്‍നസ് ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഗാന്ധി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനും മുസരീസ് ഗൃഹദീപം ട്രെയിനിംഗ് സെന്‍ട്രലും എംഎസ്എസ് യൂണിറ്റും സംയുക്ത ആഭിമുഖ്യത്തില്‍ വനിതകള്‍ക്കുള്ള ഏകദിന സ്വയംതൊഴില്‍ അവയര്‍നസ് ക്ലാസ് സംഘടിപ്പിച്ചു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. എംഎസ്എസ് യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹാജി അധ്യക്ഷത വഹിച്ചു. ലേഡീസ് വിംഗ് ജില്ലാ സെക്രട്ടറി ജുമൈല ജസീല്‍, എംഎസ്എസ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍.എ. ഗുലാം മുഹമ്മദ്, എംഎസ്എസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.എ. സീതി മാസ്റ്റര്‍, ലേഡീസ് വിംഗ് ജില്ല ട്രഷറര്‍ ബീന കാട്ടകത്ത്, യൂണിറ്റ് ജോയിന്‍ സെക്രട്ടറി ഹസീന ഷംസുദ്ദീന് എന്നിവര്‍ സംസാരിച്ചു.