ഇരിങ്ങാലക്കുട നഗരസഭയില്‍ സ്വാപ് ഷോപ് തുറന്നു
ഇരിങ്ങാലക്കുട നഗരസഭ കസ്തൂര്‍ബാ ഷോപ്പിംഗ് കോംപ്ലക്സില്‍ ആരംഭിച്ച ആര്‍ആര്‍ആര്‍ സെന്റര്‍ നഗരസഭാ അധ്യക്ഷ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പുനരുപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ശേഖരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിന് നഗരസഭ ആരംഭിച്ച സ്വാപ് ഷോപ്പ് ആര്‍ആര്‍ആര്‍ സെന്റര്‍ നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ കസ്തൂര്‍ബാ ഷോപ്പിംഗ് കോംപ്ലക്സിലാണു ആര്‍ആര്‍ആര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. സ്ഥിരസമിതി അധ്യക്ഷന്മാരായ ജെയ്സണ്‍ പാറേക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, അല്‍ഫോന്‍സ തോമസ്, സെക്രട്ടറി എ.എച്ച്. ഷാജിക്ക്, ക്ലീന്‍ സിറ്റി മാനേജര്‍ എസ്. ബേബി എന്നിവര്‍ പ്രസംഗിച്ചു.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി