ഡി സോണ്‍ കലോത്സവം, സാധാരണ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണമൊരുക്കും: ബിജെപി
ഇരിങ്ങാലക്കുട കലാക്ഷേത്രയില്‍ നടന്ന ബിജെപി സൗത്ത് ജില്ലാ നേതൃയോഗത്തില്‍ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: മാളയില്നടന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ഡി സോണ്‍ കലോത്സവസമയത്ത് എസ്എഫ്ഐ, കെഎസ്യു സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ സംഘട്ടനം മറ്റ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടുളവാക്കുന്നു. ഇവര്‍ക്ക് സംരക്ഷണമൊരുക്കുമെന്ന് ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ പറഞ്ഞു. പോലീസ് ശക്തമായ നടപടികള്‍ എടുക്കണമെന്നും കെഎസ്യു, എസ്എഫ്ഐ കലാപഭൂമിയാക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട കലാക്ഷേത്രയില്നടന്ന സൗത്ത് ജില്ലാ നേതൃയോഗത്തില്‍ പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ അധ്യക്ഷതവഹിച്ചു. പാര്‍ട്ടി നേതാക്കളായ സന്തോഷ് ചെറാക്കുളം, കൃപേഷ് ചെമ്മണ്ട, കെ.പി. ഉണ്ണികൃഷ്ണന്, കെ.പി. അനില്‍കുമാര്‍, കെ.ആര്. സുരേഷ്, ലോചനന്‍ അമ്പാട്ട്, കവിതാ ബിജു എന്നിവര്‍ സംസാരിച്ചു.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു