കേന്ദ്ര ബജറ്റില്‍ അവഗണന; ബജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയിലും യുവജന വിരുദ്ധ ബജറ്റിലും പ്രതിഷേധിച്ച് എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബജറ്റിന്റെ കോപ്പി കത്തിച്ചുക്കൊണ്ട് പ്രതിഷേധിച്ചു. പ്രതിഷേധയോഗം എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിന് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം പി.എസ്. ശ്യാംകുമാര്‍ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം ഗില്‍ഡ പ്രേമന്, എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുന് പോട്ടക്കാരന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് എം.പി. വിഷ്ണു ശങ്കര്‍ സ്വാഗതവും മണ്ഡലം ജോ: സെക്രട്ടറി ഷാഹില്‍ നന്ദിയും പറഞ്ഞു.