കമ്പിവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; സ്റ്റേഷന് റൗഡി അടക്കം രണ്ട് പേര് അറസ്റ്റില്‍

ഷെരീഫ്, സോണി.
ഇരിങ്ങാലക്കുട: കമ്പിവടി കൊണ്ട് അടിച്ച് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ സ്റ്റേഷന് റൗഡി അടക്കം രണ്ട് പേര് അറസ്റ്റില്‍. ഈസ്റ്റ് കോമ്പാറ സ്വദേശി കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഷെരീഫ് (42), ചാലാംപാടം സ്വദേശി വെളക്കനാടന്‍ വീട്ടില്‍ സോണി (39 ) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നടവരമ്പ് കോലോത്തുംപടിയില്‍ വെച്ച് തെക്കേടത്ത് വീട്ടില്‍ ഹരിദാസ് (36) നെ ഞായറാഴ്ച 7.30 ന് കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഹരിദാസ് സോണിയെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് കാരണം. കോലോത്തും പടിയില്‍ വെച്ച് സോണി ഹരിദാസിന്റെ രണ്ട് കൈയും പുറകിലേക്ക് ഒതുക്കിപിടിച്ച് വലതുകൈകൊണ്ട് നെഞ്ചിലും അടിവയറ്റിലും അടിക്കുകയും ഇടിക്കുകയും ഇരുമ്പുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ഷെരീഫ് ഹരിദാസിനെ നെറ്റിയിലും മുഖത്തും ഇടിച്ച് പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സംഭവത്തിന് ശേഷം ഇവര്‍ ഒളിവിപോയി. അന്വേഷണത്തിനിടയില്‍ സോണിയെ ഇരിങ്ങാലക്കുട മഠത്തിക്കര ലൈനില്‍ നിന്നും ഷെരീഫിനെ കാട്ടൂര്‍ കീഴ്ത്താണിയില്‍ നിന്നുമാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഷെരീഫിന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 2005, 2006 വര്‍ഷങ്ങളില്‍ ഒരോ അടിപിക്കേസും, 2008 ല്‍ രണ്ട് അടിപിടിക്കേസും, 2013 ല്‍ ഒരു അടിപിടിക്കേസും, 2018 ല്‍ ഒരു അടിപിടിക്കേസും, കൊലപാതകശ്രമ കേസും, 2025 ല്‍ ഒരു അടിപിടിക്കേസും. കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ 2021 ല്‍ കൊലപാതകക്കേസും അടക്കം ഒമ്പത് ക്രമിനല്‍ കേസുകളുണ്ട്. സോണിക്ക് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ 2019 ല്‍ ലൈംഗീക പീഢന കേസുണ്ട്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍, ആല്‍ബി തോമസ് വര്‍ക്കി, എഎസ്ഐ കെ.വി. ഉമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.ആര്. രഞ്ജിത്ത്, ദേവേഷ്, രാഹുല്‍, സിവില്‍ പോലീസ് ഓഫീസര്‍ മുരളീ കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.