കാട്ടൂര്‍ പറയങ്കടവ് നടപ്പാലത്തിന്റെ പരിസരം കാടുമൂടി

കാട്ടൂര്‍ പറയങ്കടവ് നടപ്പാലത്തിന്റെ സമീപത്ത് വളര്‍ന്ന കാട്.
കാട്ടൂര്‍: പറയങ്കടവ് നടപ്പാലത്തിന്റെ പരിസരത്ത് കാട് കയറി. പാലത്തിന് താഴെ വളര്‍ന്ന പൊന്തക്കാട് യാത്രക്കാര്‍ക്ക് ഭീഷണിയാണ്. സമീപത്ത് ഇഴജന്തുക്കളുടെ ശല്യവും ആളുകള്‍ക്ക് ഉണ്ട്. എടത്തിരുത്തികാട്ടൂര് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാലപ്പഴക്കം ചെന്ന പാലത്തിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്ന് പോകുവാന്‍ കഴിയുക. കിഴക്കേ കടവിലെ കാട് വെട്ടിമാറ്റി യാത്രക്കാര്‍ക്ക് സുരക്ഷ ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.