ഭിന്നശേഷി കുട്ടികള്‍ക്ക് പിന്തുണ നല്കാന് അധ്യാപകര്‍ക്ക് പരിശീലന പരിപാടി നടത്തി

സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് നല്കുന്ന പരിശീലന ശില്പശാല സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സമഗ്ര ശിക്ഷാ കേരള ഇരിങ്ങാലക്കുട ബിആര്‍സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പിന്തുണ നല്കാന് വേണ്ടി അധ്യാപകര്‍ക്ക് പരിശീലന പരിപാടി നടത്തി. ശില്പശാലയുടെ ഉദ്ഘാടനം സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി നിര്‍വഹിച്ചു. എഇഒ ഡോ. എം.സി. നിഷ അധ്യക്ഷത വഹിച്ചു. ബിപിസി കെ.ആര്. സത്യപാലന്, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ബ്രിജി സാജന്, പരിശീലക എന്‍.എസ്. സുമിത എന്നിവര്‍ സംസാരിച്ചു. ശില്പശാലയില് 44 അധ്യാപകര്‍ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷി മേഖലയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാണ് പരിപാടിയുടെ ലക്ഷ്യം. എന്‍.എസ്. സുമിത, കെ.വി. വിജിത, അനുപം പോള്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.