സ്വാതി തിരുനാള്‍ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി

സ്വാതി തിരുനാള്‍ നൃത്തസംഗീതോത്സവം ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നാദോപാസന സംഗീതസഭ നാലു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാള്‍ നൃത്തസംഗീതോത്സവത്തിന് തുടക്കമായി. ടൗണ്‍ ഹാളില്‍ നടക്കുന്ന സംഗീതോത്സവം ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് ഉദ്ഘാടനം ചെയ്തു. നാദോപാസന രക്ഷാധികാരി ടി.ആര്. രാജാമണി ആധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ നാദോപാസനഗാനാഞ്ജലി പുരസ്കാരം വയലിന് വിദ്വാന് നെടുമങ്ങാട് ശിവാനന്ദനും മൃദംഗ വിദ്വാന് ആലപ്പുഴ ജി. ചന്ദ്രശേഖരന് നായര്‍ക്കും പാലക്കാട് ടി.ആര്. രാജാമണി സമ്മാനിച്ചു. 10,000 രൂപയും പ്രശംസാപത്രവും പൊന്നാടയും ആണ് പുരസ്ക്കാരം. കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാര്‍ വി. കലാധരന്‍ സ്വാതി തിരുനാള്‍ അനുസ്മരണം നടത്തി.വേദിയില്‍ അഡ്വ. രഘു രാമ പണിക്കര്‍ മുഖ്യ അഥിതിയായി. സ്മിതകൃഷ്ണകുമാര്, രാമദാസ് മേനോന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നാദോപാസന പ്രസിഡന്റ് സോണിയാഗിരി സ്വാഗതവും ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.