ലഹരിക്കെതിരെ കൈ കോര്‍ക്കാം; കോണ്‍ഗ്രസ് ലഹരി വിരുദ്ധ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു

കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ കൈ കോര്‍ക്കാം എന്ന സന്ദേശം നല്കി കൊണ്ട് മാപ്രാണം കപ്പേള ജംഗ്ഷനില്‍ ബഹുജന പങ്കാളിത്തത്തോടെ നടന്ന ലഹരി വിരുദ്ധ കൂട്ടായ്മയ ഡിസിസി സെക്രട്ടറി ആന്റോ പെരുംമ്പുള്ളി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
പൊറത്തിശേരി: കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ കൈ കോര്‍ക്കാം എന്ന സന്ദേശം നല്കി കൊണ്ട് മാപ്രാണം കപ്പേള ജംഗ്ഷനില്‍ ബഹുജന പങ്കാളിത്തത്തോടെ കൂട്ടായ്മയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുംമ്പുള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, എം.ആര്. ഷാജു, കെ.സി. ജെയിംസ്, പി.എന്‍. സുരേഷ്, പി.എ. ഷഹീര്‍, നിഷ അജയന് എന്നിവര്‍ സന്നിദ്ധരായിരുന്നു.