ഭരണഘടനയ്ക്ക് ഉപരിയായി ഒരു ആചാരവും കീഴ് വഴക്കങ്ങളുമില്ല- സ്വാമി ശിവസ്വരൂപാനന്ദ

കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ശ്രീനാരായണദര്ശനവേദി പ്രതിഷേധ മാര്‍ച്ച് നടത്തുന്നു.
ഇരിങ്ങാലക്കുട: ഭരണഘടനയ്ക്ക് ഉപരിയായി ഒരു ആചാരവും കീഴ് വഴക്കങ്ങളുമില്ലെന്നും ജാതിയുടെ പേരില്‍ ഒരാളെ അകറ്റി നിര്‍ത്തുന്നത് അയിത്തം തന്നെയാണെന്നും കഴകവും കാരായ്മയുമൊന്നും അതിന് ന്യായീകരണങ്ങളല്ലന്നും ശിവഗിരി മഠത്തിലെ സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു. കൂടല്‍മാണിക്യം ക്ഷേത്രത്തിലേക്ക് ശ്രീനാരായണദര്ശനവേദി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്. യശോധരന് (ഗുരു ഗ്രാമം), അഡ്വ. സുരേഷ് കുമാര്‍ (എഴുത്തച്ഛന് സമാജം), പി.എന്‍. പ്രൊവിന്റ് (ജാതി നിര്‍മ്മാര്‍ജന പ്രസ്ഥാനം), കിട്ടന് മാഷ് (ഗ്രാമിക), പി.കെ. സുധീഷ് ബാബു (ഗുരുധര്‍മ്മം ട്രസ്റ്റ്), ഗാര്ഗ്യന് സുധീരന് (ദ്രാവിഡ ധര്മ്മവിചാരകേന്ദ്രം), പി.എന്‍. പ്രേംകുമാര്‍ (എസ്എന്‍ ട്രസ്റ്റ്), വി.സി. ജെന്നി (മനുഷ്യവകാശ കൂട്ടായ്മ), എഴുത്തുകാരന് ബാബുരാജ് ഭഗവതി, അഡ്വ. ചന്ദ്രസേനന് (എസ്എന്‍ഡിപി സംരക്ഷണ സമിതി), എ.എന്‍. രാജന് (സാധുജന സഭ സെക്രട്ടറി ), പന്തളം രാജന് (കേരള ദളിത് പാന്തേഴ്സ് സംസ്ഥാന പ്രസിഡന്റ്), വി.ഐ. ശിവരാമന് (ഡിഎസ്എം), സഞ്ജു കാട്ടുങ്ങല്‍ (ഗുരുധര്‍മ്മ പ്രചരണ സഭ), വിനീഷ് സുകുമാരന്‍ (എംബിസിഎഫ്), എസ്ആര്‍പി സംസ്ഥാന സെക്രട്ടറി ചന്ദ്രബോസ്, അരുണ്‍ മയ്യനാട് എന്നിവര്‍ സംസാരിച്ചു
. ഇരിങ്ങാലക്കുട വിശ്വനാഥ ക്ഷേത്രം ഗുരുമന്ദിരത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് പി.സി. ഉണ്ണിച്ചെക്കന് ഫ്ലാഗ് ഓഫ് ചെയ്തു. കെപിഎംഎസ്, ദലിത് സമുദായ മുന്നണി, എംബിസിഎഫ്, കേരള ദലിത് പാന്തേഴ്സ്, എസ്എന്‍ഡിപി സംരക്ഷണ സമിതി, എസ്എന്‍ ക്ലബ്, എസ്ആര്‍പി തുടങ്ങിയവയുടെ നേതാക്കളും പ്രവര്‍ത്തകരും മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാര്‍ച്ചില്‍ പങ്ക് ചേര്‍ന്നു.കുട്ടന്‍കുളം പരിസരത്ത് വച്ച് പ്രതിഷേധമാര്‍ച്ച് പോലീസ് തടഞ്ഞു.
