ഊരകം നോര്‍ത്ത് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

മുരിയാട് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ഊരകം നോര്‍ത്ത് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമര്‍ക്കുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച ഊരകം നോര്‍ത്ത് കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി നാടിന് സമര്‍പ്പിച്ചു. ഒമ്പത് ലക്ഷം രൂപയോളം ചെലവഴിച്ച് ഏകദേശം 30 തില്‍ പരം കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി പൂര്ത്തീകരിച്ചീരിക്കുന്നത്. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വരിക്കശേരി, ഗുണഭോക്തൃ സമിതി പ്രസിഡന്റ് ബാബു ചുക്കത്ത്, തിലകന് ചിന്നങ്ങത്ത്, ഭരതന് ചുക്കത്ത് എന്നിവര്‍ സംസാരിച്ചു.