മുസ്ലിം സര്‍വീസ് സൊസൈറ്റി റമദാന് കിറ്റ് വിതരണം നടത്തി

മുസ്ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് റമദാന് കിറ്റ് വിതരണം നടത്തുന്നു.
കരൂപ്പടന്ന: മുസ്ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) വെള്ളാങ്ങല്ലൂര്‍ യൂണിറ്റ് റമദാന് കിറ്റ് വിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ ഹാജി അധ്യക്ഷനായ ചടങ്ങില്‍ സെക്രട്ടറി പി.കെ. ജസീല്‍ സ്വാഗതം പറയുകയും, യൂണിറ്റ് രക്ഷാധികാരി കുഞ്ഞുമോന് പുളിക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ അബ്ദുല്‍ ഗഫാര്‍, അബ്ദുല്‍ സലാം, കെ.എം. യൂസഫ് എന്നിവര്‍ സംസാരിച്ചു.