കൊടുവാള് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മുഹമ്മദ് ജാസിക്.
ആക്രമണം കടം ചോദിച്ച് പണം കൊടുക്കാത്തതിന്
ആളൂര്‍: കൊടുവാള് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ആളൂര്‍ കച്ചേരിപ്പടി സ്വദേശി ഇല്ലത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് ജാസിക് (25 ) നെയാണ് ആളൂര്‍ പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആളൂര്‍ സ്വദേശിയായ വട്ടപറമ്പില്‍ അമീഷ് എന്നയാളുടെ വീട്ടിലേക്ക് നാല് പേര് കൊടുവാളും ഇരുമ്പു പൈപ്പും കൈവശം വെച്ച് അതിക്രമിച്ച് കയറി അമീഷിനെ കൊലപ്പെടുത്തുന്നതിനായി അമീഷിന്റെ കഴുത്തിനു നേരെ വെട്ടുകയായിരുന്നു.
അമീഷിന്റെ സഹോദരന് ഇത് തടഞ്ഞപ്പോള്‍ ഇടതു കൈയ്യിലെ വിരലുകള്‍ അറ്റുപോയി ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. അമീഷിനെ ഇരുമ്പു കൈകൊണ്ട് അടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. അമീഷിനോട് മുമ്പ് മുഖ്യ പ്രതിയായ കുഞ്ഞി മല്ലു എന്ന് വിളിക്കുന്ന അരുണ്‍ പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താലാണ് ഇവര്‍ അമീഷിനെയും സഹോദരനെയും ആക്രമിച്ചത്.
മുഹമ്മദ് ജാസികിന് ആളൂര്‍ പോലീസ് സ്റ്റേഷനില്‍ 2019 അടിപിടിക്കേസും, 2021 ല്‍ കൊലപാതക കേസും, ഭീഷണിപ്പെടുത്തിയതിനുള്ള കേസുമുണ്ട്. ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എം. ബിനീഷ്, ഡാന്‍സാഫ് സംഘാഗങ്ങളായ സബ് ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉമേഷ്, ജീവന്, സൂരജ്, ഷിന്റോ, ആളൂര്‍ പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആഷിഖ്, സവീഷ്. ഹരികൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ജാസികിനെ അറസ്റ്റ് ചെയ്തത്.