ടി.കെ. അന്തോണികുട്ടിയെ അനുസ്മരിച്ചു

മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.കെ. അന്തോണികുട്ടിയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഊരകം മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്മൃതിദിനാചരണം മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഊരകം: മുരിയാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി.കെ. അന്തോണികുട്ടിയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്മൃതിദിനാചരണം മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് എം.കെ. കലേഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ജനറല്‍ സെക്രട്ടറി വിപിന്‍ വെള്ളയത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി സുബിന്, ജനറല്‍ സെക്രട്ടറി എബിന് ജോണ്‍, കോണ്‍ഗ്രസ് ഭാരവാഹികളായ കെ.എല്‍. ബേബി, ജോസ് ആലപ്പാടന്‍, കെ.എല്‍. ലോറന്‍സ്, ടി.കെ. വേലായുധന്, വിന്‍സെന്റ് പോള്‍ ചിറ്റിലപ്പിള്ളി, ലിജോ ഷാജി, സണ്ണി കൂള എന്നിവര്‍ പ്രസംഗിച്ചു.