പൂമംഗലം പഞ്ചായത്തില്‍ ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി

പൂമംഗലം പഞ്ചായത്തില്‍ ജനകീയ മത്സ്യകൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മത്സ്യ കുഞ്ഞുങ്ങളെ പൊതു കുളത്തില്‍ നിക്ഷേപിച്ചു കൊണ്ട് നിര്‍വഹിക്കുന്നു.
പൂമംഗലം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും പൂമംഗലം പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിക്ക് പൂമംഗലം പഞ്ചായത്തില്‍ തുടക്കം കുറിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി മത്സ്യ കുഞ്ഞുങ്ങളെ പൊതു കുളത്തില്‍ നിക്ഷേപിച്ചും, കര്‍ഷകര്‍ക്ക് മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയതും ഉദ്ഘാടനം നിര്‍വഹിച്ചു. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷിന്റെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എന്‍. ജയരാജ് സംസാരിച്ചു.