രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിഷേധ റാലിയും ജാഗ്രത സദസും നടത്തി

ഇരിങ്ങാലക്കുട രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെയും കെ സി ബി സി മദ്യവിരുദ്ധസമിതിയുടെയും നേതൃത്വത്തില്‍ നടന്ന ലഹരി വിരുദ്ധ പ്രതിഷേധ റാലി കെസിബിസി മദ്യവിരുദ്ധ സമിതി രൂപത ഡയറക്ടര്‍ ഫാ റോബിന് പാലാട്ടി ഫ്ലാഗ് ഓഫ് ചെയ്യുന്നു.
ഇരിങ്ങാലക്കുട: രൂപത കരിസ്മാറ്റിക് കൂട്ടായ്മയുടെയും കെ സി ബി സി മദ്യവിരുദ്ധസമിതിയുടെയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രതിഷേധ റാലിയും ജാഗ്രതാ സദസും നടന്നു. ആളൂര്‍ ബി എല്‍ എം ല്‍ നിന്നും ആരംഭിച്ച റാലി കെസിബിസി മദ്യവിരുദ്ധ സമിതി രൂപത ഡയറക്ടര്‍ ഫാ റോബിന് പാലാട്ടി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസാദ വരനാഥ ഇടവക വികാരി ഫാ. ടിന്റോ കൊടിയന്‍ മുഖ്യ പ്രഭാഷണം നടത്തി. രൂപത കരിസ്മാറ്റിക്ക് കൂട്ടായ്മ ഡയറക്ടര്‍ ഫാ.ജെയ്സണ്‍ പാറേക്കാട്ട്, പ്രസിഡന്റ് ബാബു ഐസക്ക്, മദ്യലഹരി വിരുദ്ധ സമിതി രൂപത ഡയറക്ടര്‍ ഫാ.റോബിന് പാലാട്ടി, സംസ്ഥാന സെക്രട്ടറി അന്തോണിക്കുട്ടി ചെതലന്‍, മുന്‍ രൂപത പ്രസിഡന്റ് ബാബു മുത്തേടന്‍, രൂപത കരിസ്മാറ്റിക് കൂട്ടായ്മ സെക്രട്ടറി ജിമ്മിവര്ഗീസ് കളപ്പുരക്കല്‍, മദ്യവിരുദ്ധ സമിതി മധ്യ മേഖല പ്രസിഡന്റ് സാബു എടാട്ടുകാരന് എന്നിവര്‍ സംസാരിച്ചു.