ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; അഖിലകേരള ലേഖനമത്സരം, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കെ. സേതുലക്ഷ്മിക്കു ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ അഖിലകേരള ലേഖനമത്സരത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ് വിദ്യാര്‍ഥിനി കെ. സേതുലക്ഷ്മി ഒന്നാം സ്ഥാനവും തൃശൂര്‍ പുറനാട്ടുകര സെന്‍ട്രല്‍ സാന്‍സ്ക്രിറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി എന്ജലിന് കെ. ജെല്‍സന്‍ രണ്ടാം സ്ഥാനവും കാലിക്കട്ട് സര്‍വകലാശാല മലയാള കേരള പഠന വിഭാഗം വിദ്യാര്‍ഥി കെ.ടി. പ്രവീണ്‍ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് മണപ്പുറം ഫൗണ്ടേഷന് സ്പോണ്സര് ചെയ്യുന്ന ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും മാര്‍ച്ച് 16 ന് നടക്കുന്ന ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ സമ്മാനിക്കും. ഹിംസയും മാനവികതയും സിനിമകളില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ മത്സരത്തില്‍ മികവ് പുലര്‍ത്തിയ എഴ് വിദ്യാര്‍ഥികള്‍ക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡുകളും നല്‍കും. തിരക്കഥാകൃത്ത് പി.കെ. ഭരതന് മാസ്റ്റര്‍, തൃശൂര്‍ ഡയറ്റ് ലക്ചറര്‍ എം.ആര്. സനോജ്, എഴുത്തുകാരന് രാധാക്യഷ്ണന് വെട്ടത്ത് എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം