കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ തിരുനാളിന് അറേബ്യന്‍ പെനിന്‍സുല അപ്പസ്തോലിക് വിസിറ്ററും വികാരി ജനറാളുമായ മോണ്‍ ജോളി വടക്കന്‍ കൊടിയേറ്റുന്നു. വികാരി ഫാ. പോളി കണ്ണൂക്കാടന്‍, അസിസ്റ്റന്റ് വികാരി ഫാ. ജെറില്‍ മാളിയേക്കല്‍ തുടങ്ങിയവര്‍സമീപം.
കല്പറമ്പ്: സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടികയറി. അറേബ്യന്‍ പെനിന്‍സുല അപ്പസ്തോലിക് വിസിറ്ററും വികാരി ജനറാളുമായ മോണ്‍ ജോളി വടക്കന്‍ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. ഇന്ന് വൈകീട്ട് അഞ്ചിന് ആരാധന, ജപമാല. 5.30ന് ലദീഞ്ഞ്, ദിവ്യബലി എന്നിവയ്ക്ക് അസിസ്റ്റന്റ് വികാരി ഫാ. ജെറില്‍ മാളിയേക്കല്‍ കാര്‍മികനായിരിക്കും.
പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ദീപാലങ്കാരം തെളിയിക്കല്‍ കര്‍മം നിര്‍വഹിക്കും. അമ്പെഴുന്നള്ളിപ്പ് ദിനമായ നാളെ രാവിലെ 6.15ന് ആരാധന, ജപമാല, ഏഴിന് ലദീഞ്ഞ്, ദിവ്യബലി, രൂപം എഴുന്നള്ളിക്കല്‍, രൂപക്കൂട്ടില്‍ സ്ഥാപിക്കല്‍, വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്. മാപ്രാണം ഹോളിക്രോസ് തീര്‍ഥകേന്ദ്രം വികാരി ഫാ. ജോണി മേനാച്ചേരി മുഖ്യകാര്‍മികത്വം വഹിക്കും. രാത്രി 10ന് അമ്പ് സമാപിക്കും. തിരുനാള്‍ദിനമായ 25ന് രാവിലെ 6.30ന് ദിവ്യബലി.
10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് കരാഞ്ചിറ സെന്റ് സേവിയേഴ്സ് പള്ളി വികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോബി വട്ടക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. സീമോന്‍ കാഞ്ഞിത്തറ സഹകാര്‍മികനായിരിക്കും. ഉച്ചകഴിഞ്ഞ് 3.15ന് ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. രാത്രി ഏഴിന് പ്രദക്ഷിണ സമാപനം, ആശീര്‍വാദം, ആകാശവിസ്മയം.
26ന് പരേതരുടെ അനുസ്മരണദിനത്തില്‍ രാവിലെ ആറിന് ആരാധന, ജപമാല. 6.30ന് മരിച്ചവരുടെ ദിവ്യബലി, സിമിത്തേരി സന്ദര്‍ശനം. വൈകീട്ട് 5.15ന് ദിവ്യബലി, 6.30ന് മെഗാഷോ എന്നിവ ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പോളി കണ്ണൂക്കാടന്‍, അസിസ്റ്റന്റ് വികാരി ഫാ. ജെറില്‍ മാളിയേക്കല്‍, കൈക്കാരന്മാരായ ജോസ് കൈതാരത്ത്, ഡേവിസ് വടക്കേത്തല, ജാക്സണ് പാലാട്ടി, ജനറല്‍ കണ്‍വീനര്‍ സൈമണ്‍ കോലങ്കണ്ണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു