ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സൂഫി ഖവാലി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രശസ്ത ഖവാല്‍ ഉസ്താദ് ഇനായത്ത് അലി ഖാന് ബന്ദനവാസിയും ബന്ദനവാസി ബ്രദേഴ്സും നയിച്ച സൂഫി ഖവാലി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ സ്പിക് മാക്കേയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ഖവാല്‍ ഉസ്താദ് ഇനായത്ത് അലി ഖാന് ബന്ദനവാസിയും ബന്ദനവാസി ബ്രദേഴ്സും നയിച്ച സൂഫി ഖവാലി സംഘടിപ്പിച്ചു. 2017 മുതല്‍ ക്രൈസ്റ്റ് കോളജിലെ സ്പിക് മാക്കേ ചാപ്റ്റര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ശാസ്ത്രീയ നാടന്‍ കലാരൂപങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന നിരവധി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍മാരായ റിയ മേരി കുര്യാക്കോസ്, സിന്റോ കോങ്കോത്ത് എന്നിവരും മറ്റു അധ്യാപകരും നൂറുകണക്കിന് വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു. സൂഫി പാരമ്പര്യത്തില്‍ വേരൂന്നിയ ഖവാലിയുടെ ആത്മീയവും സംഗീതാത്മകവുമായ പാരമ്പര്യം കലാകാരന്മാര് ആലാപനത്തിലൂടെയും വിശദീകരണങ്ങളിലൂടെയും സദസിന് പരിചയപ്പെടുത്തി. സ്നേഹം, സമാധാനം, സാഹോദര്യം, മാനവിക ഐക്യം എന്നീ സര്‍വലൗകിക സന്ദേശങ്ങള്‍ പകര്‍ന്ന പരിപാടി പങ്കെടുത്തവര്‍ക്ക് ശ്രദ്ധേയവും ഹൃദ്യവുമായ സാംസ്കാരിക അനുഭവമായി. സ്പിക് മാക്കേ ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍ എസ്.ആര്. ജിന്‍സി സ്വാഗതവും വിദ്യാര്‍ഥി കോ ഓര്‍ഡിനേറ്റര്‍ വൃന്ദ വാര്യര്‍ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി