തെരുവിലിറങ്ങി സമരം ചെയ്യുവാന്‍ മോദി സര്‍ക്കാര്‍ ആഹ്വാനം: എല്‍വൈജെഡി
കോവിഡ് വ്യാപനത്തിനിടയിലും തുടര്‍ച്ചയായി ഇന്ധന വിലവര്‍ധിപ്പിച്ച്, തെരുവിലിറങ്ങി സമരം ചെയ്യുവാന്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയാണെന്നു ലോക്താന്ത്രിക് യുവജനതാദള്‍ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ പ്രധാനമന്ത്രിയ്ക്ക് പ്രതിഷേധ തപാല്‍ കാര്‍ഡുകള്‍ പോസ്റ്റ് ചെയ്ത് ജില്ലാ പ്രസിഡന്റ് വാക്സറിന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വര്‍ഗീസ് തെക്കേക്കര അധ്യക്ഷത വഹിച്ചു. ജോര്‍ജ് കെ. തോമസ്, കിരണ്‍ ഡേവിഡ്, ടി.വി. ബാബു, ജോണി എന്നിവര്‍ പ്രസംഗിച്ചു.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
ഓപ്പറേഷന് തൂഫാന്: കയ്പമംഗലത്ത് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടി
സഷ്മിര മേനോന് മിസ് ടീന്‍ പ്രൈഡ് ഓഫ് കേരള സെക്കന്‍ഡ് റണ്ണറപ്പ് പട്ടം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം