ഐഎന്‍ടിയുസി സമര പ്രക്ഷോഭം നടത്തി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ, ഇന്ധനവില വര്‍ധനവ് പിന്‍വലിക്കുക, തൊഴിലുറപ്പു തൊഴിലാളികള്‍ക്കു ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റി പഞ്ചായത്തോഫീസിനു മുമ്പില്‍ സമര പ്രക്ഷോഭം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോമി ജോണ്‍, മോഹന്‍ദാസ് പിളളത്ത്, സി.എസ്. ബിനോജ്, പി.ഒ. സൈമണ്‍, എ.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി
മുരിയാട് പഞ്ചായത്തും കൃഷിഭവന് മുരിയാടും സംയുക്തമായി ഞാറ്റുവേല മഹോത്സവം 2026 സംഘടിപ്പിച്ചു
തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു