കോണത്തുകുന്ന് ഗവ. യുപി സ്കൂളിലെ നെല്ലിമുറ്റം പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ വീണ്ടും ഒത്തുചേര്‍ന്നു
കോണത്തുകുന്ന്: ഗവ. യുപി സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ വീണ്ടും ഒത്തുചേര്‍ന്നത് അവിസ്മരണീയ അനുഭവമായി മാറി. കോണത്തുകുന്ന് ഗവ. യുപി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഘടന നെല്ലിമുറ്റത്തിന്റെ നേതൃത്വത്തിലാണ് പ്രായഭേദമന്യേ പൂര്‍വവിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനം ചെയ്തു. നെല്ലിമുറ്റം പ്രസിഡന്റ് എ.വി. പ്രകാശ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍മാരായ കെ. കൃഷ്ണകുമാര്‍, സിമി റഷീദ് എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.
പൂര്‍വ വിദ്യാര്‍ഥികളായ ഡാവിഞ്ചി സന്തോഷ്, ജിതിന്‍രാജ്, അഷ്ബിന്‍ ബാസിം, അഗ്രജ് എം. രഘുനാഥ്, ടി.കെ. സുബ്രഹ്മണ്യന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഹെഡ്മിസ്ട്രസ് പി.എസ്. ഷക്കീന, എം.എസ്. കാശി വിശ്വനാഥന്, സലീം അറയ്ക്കല്‍, ടി.കെ. സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു. നെല്ലിമുറ്റം സെക്രട്ടറി റഫീക്ക് പട്ടേപ്പാടം സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ മജീദ് പുളിക്കല്‍ നന്ദിയും പറഞ്ഞു.

ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ ശിശുദിനം ആഘോഷം
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
134 വര്‍ഷത്തിനുശേഷം കേരളത്തില്‍നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി
സെന്റ് ജോസഫ്സ് കോളജില്‍ കംമ്പ്യൂട്ടേഷനല്‍ ലാബ് ഉദ്ഘാടനം ചെയ്തു
ക്രൈസ്റ്റ് കോളജില്‍ ഫിനാന്‍സ് വിദ്യാഭ്യാസ സെമിനാര്‍
സംസ്ഥാന ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച കായികതാരങ്ങള്‍ക്ക് സ്വീകരണം നല്കി