ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് ടീം ചാമ്പ്യന്മാരായി

ഇരിങ്ങാലക്കുട: മാള ഹോളി ഗ്രേസ് കോളജില്‍ നടത്തപ്പെട്ട കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ എസ്എന്‍ കോളജ് ചേളന്നൂരിനെ 31 നു പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളജ് കിരീടം നേടിയത്. സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് കെ.പി. പ്രദീപാണ് പരിശീലകന്.