ചമയം നാടകവേദിയുടെ പുല്ലൂര് നാടകരാവ് സമാപിച്ചു
ഇരിങ്ങാലക്കുട: ചമയം നാടകവേദിയുടെ ഇരുപത്തിയേഴാം വാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭാ ടൗണ് ഹാളില് ഏഴു ദിവസമായി നടത്തിയ നാടക രാവ് 2024 സമാപന സമ്മേളനം പ്രഫ. വി.കെ. ലക്ഷ്മണന് നായര് ഉദ്ഘാടനം നിര്വഹിച്ചു. ചമയം പ്രസിഡന്റ് എ.എന്. രാജന് അധ്യക്ഷത വഹിച്ചു. കൂടിയാട്ടം കുലപതി വേണു ജി, ഇരിങ്ങാലക്കുട ബിഷപ് മാര് പോളി കണ്ണൂക്കാടന്, ബാലന് അമ്പാടത്ത്, ഇ.പി. ജനാര്ദ്ദനന്, നാടക സിനിമ സീരിയല് നടന് ലിഷോയ്, വൈഗ കെ. സജീവ് എന്നിവരെ ചമയം പുരസ്കാരം നല്കി ആദരിച്ചു.
സിബിഎസ്ഇ ജില്ലാ കലോത്സവത്തില് ഒന്നാം സ്ഥാനം ലഭിച്ച വൈഗ കെ. സജീവ് അവതരിപ്പിച്ച കുച്ചുപ്പുടി, മോഹിനിയാട്ടം, തിരുവാതിരക്കളി, മിമിക്രി, ഗാനാലാപനം, വയലാര് ഗാനാലാപന മത്സരം, കവിയരങ്ങ്, എം.സി. ജോസഫ് അനുസ്മരണം, ചമയം നാടകവേദി അവതരിപ്പിച്ച നാടകം കാലനും കള്ളനും രംഗത്ത് അരങ്ങേറി, വര്ണ്ണമഴക്കുശേഷം ഏഴു ദിവസമായി നടന്ന നാടക രാവ് സമാപിച്ചതായി അറിയിച്ചുകൊണ്ട് പ്രഫ. സാവിത്രി ലക്ഷ്മണന്, പ്രസിഡന്റ് എ.എന്. രാജനും സംസാരിച്ചു. ടി.ജെ. സുനില്കുമാര് സ്വാഗതവും കിഷോര് പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.