സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
പുല്ലൂര്‍: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെയും തുറവന്‍കുന്ന് സെന്റ് ജോസഫ് ഇടവക കെസിവൈഎംന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പില്‍ ജനറല്‍ മെഡിസിന് വിഭാഗം ഡോ. പി. അജിത്ത് തോമസ്, എല്ലുരോഗ വിഭാഗം ഡോ. കെ. ജയകുമാര്‍, ഇഎന്‍ടി വിഭാഗം ഡോ. ജോര്‍ജ്ജ് ജോണ്സണ് എന്നിവരുടെ സേവനങ്ങള്‍ ഉണ്ടായിരുന്നു. സൗജന്യ അസ്ഥി ബലക്ഷയ ടെസ്റ്റും നടത്തി. ഇടവക വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെസിവെഎം പ്രസിഡന്റ ജിബിന്‍ ദേവസി, പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ മാനേജര്‍ ഓപറേഷന്‍സ് ആന്‍ജോ ജോസ്, ഇടവക കൈക്കാരന് ജോസഫ് അക്കരക്കാരന്‍, കേന്ദ്രസമിതി പ്രസിഡന്റെ വര്‍ഗീസ് കാച്ചപ്പിള്ളി, മദര്‍ സുപിരിയര്‍ സിസ്റ്റര്‍ ഷീന്‍, കെസിവെഎം ആനിമേറ്റര്‍ സിസ്റ്റര്‍. ജെര്മെയിന്, കെസിവെഎം സെക്രട്ടറി ഐറിന് ഷാജി എന്നിവര്‍ സംസാരിച്ചു. പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിലെ സിസ്റ്റര്‍ സാന്‍ക്റ്റ മരിയ, സ്നേഹോദയ നഴ്സിംഗ് കോളജിലെ നഴ്സിംഗ് വിദ്യാര്‍ഥികള്‍ ക്യാമ്പിന് നേതൃത്വം നല്കി.