നഗരസഭയുടെ ഭരണപരാജയം; ആം ആദ്മി പാര്‍ട്ടി പന്തംകൊളുത്തി പ്രകടനം നടത്തി

ഇരിങ്ങാലക്കുട: നഗരസഭയുടെ ഭരണപരാജയം ഇരിങ്ങാലക്കുടയെ മുരടിപ്പിക്കുന്നുവെന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് റാഫേല്‍ ടോണി, മണ്ഡലം പ്രസിഡന്റ് ജിജിമോന് മാപ്രാണം, നഗരസഭ പ്രസിഡന്റ് ഡിക്സണ്‍ കൂവക്കാടന്, സംസ്ഥാന മീഡിയ കണ്‍വീനര്‍ ബാലചന്ദ്രമേനോന്, ജില്ലാ കൗണ്‍സില്‍ അംഗം വിന്‍സന്റ് കണ്ടംകുളത്തി, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ.വൈ. ഷാജു, സെക്രട്ടറി ബിജോയ് മഞ്ഞളി, തോമസ് ചാമപറമ്പില്‍, റെജി സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്കി.