സെന്റ് ജോസഫ്സ് കോളജില്‍ ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധവും ശാസ്ത്രാഭിരുചിയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് ഇകെഎന്‍ വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി ദൈനം ദിന ജീവിതത്തിലെ രസതന്ത്രം എന്ന വിഷയത്തില്‍ ക്ലാസ് നടത്തി. സെന്റ് ജോസഫ് കോളജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എ.എല്‍. മനോജ് ആണ് ക്ലാസ് നയിച്ചത്. സെന്റ് ജോസഫ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. അഞ്ജന ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇകെഎന്‍ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, ഡോ. സോണി ജോണ്‍, ഡോ. എസ്. ശ്രീകുമാര്‍, കെ. മായ എന്നിവര്‍ സംസാരിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി