പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആദരവ് അഡ്വ. ജോണ്‍ നിധിന് തോമസിന്
ഇരിങ്ങാലക്കുട: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ തൃശൂര്‍ എറണാകുളം ശാഖകളുടെ ആദരവ് മുന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റും, ലയണ്‍സ് ക്ലബ് സോണ്‍ ചെയര്‍മാനും, സാമൂഹിക, ജീവ കാരുണ്യ പ്രവര്‍ത്തകനുമായ അഡ്വ. ജോണ്‍ നിധിന് തോമസിന്. സൗജന്യ നേത്ര മെഡിക്കല്‍ ക്യാമ്പുകള്‍, നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ പദ്ധതി, സൗജന്യ മരുന്ന് വിതരണം, കൃത്രിമ കാല് വിതരണം എന്നിങ്ങനെ ജോണ്‍ നിധിന് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ സാമൂഹിക ജീവകാരുണ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ആദരവ് നല്‍കുന്നത്.