ഊരകം കോണ്വെന്റില് സൗജന്യ തൊഴില് പരിശീലനം
ഊരകം: ഡോട്ടേഴ്സ് ഓഫ് ഡിവൈന് പ്രൊവിഡന്സ് കോണ്വെന്റില് കേന്ദ്ര തൊഴില് മന്ത്രാലയത്തിന്റെ കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ ജന് ശിക്ഷണ് സന്സ്ഥാന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ഹാന്ഡ് എബ്രോയ്ഡറി തൊഴില് പരിശീലനത്തിന്റെ ഉദ്ഘാടനം ഊരകം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ആന്ഡ്രൂസ് മാളിയേക്കല് നിര്വഹിച്ചു. ജന് ശിക്ഷണ് സന്സ്ഥാന്റെ തൃശൂര് ജില്ലാ ബോര്ഡ് അംഗം വിന്യ അധ്യക്ഷത വഹിച്ചു. സുപ്പീരിയര് സിസ്റ്റര് ശാലിന് മരിയ, തോമസ് തത്തംപിള്ളി, സിസ്റ്റര് മാര്ട്ടീന എന്നിവര് പ്രസംഗിച്ചു.