ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഗോവര്‍ദ്ധിനി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: മൃഗസംരക്ഷണ വകുപ്പ് ഇരിങ്ങാലക്കുട നഗരസഭ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതി ഗോവര്‍ദ്ധിനി ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാജികൃഷണകുമാര് സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. എന്‍.കെ. സന്തോഷ് പദ്ധതി വിശദീകരണം നടത്തി.
മുകുന്ദപുരം, പൊറത്തിശേരി എന്നീ ക്ഷീര സംഘങ്ങള്‍ വഴിയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. ഈ യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ ഫെനി അബിന്‍ വെള്ളാനിക്കാരന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. 62 ഗുണഭോക്താക്കള്‍ക്ക് 78 കന്നുകുട്ടികള്‍ക്കുള്ള തീറ്റ വിതരണം ചെയ്തു.