കാട്ടൂര്‍ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു
കാട്ടൂര്‍: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ പഞ്ചായത്ത് പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. 200 ഓളം വിദ്യാര്‍ഥികള്‍ ഹരിതസഭയില്‍ പങ്കെടുത്തു. കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത ഹരിതസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എം. കമറുദ്ദീന് അധ്യക്ഷനായിരുന്നു. കുട്ടികളുടെ പാനല്‍ പ്രതിനിധികളായ ആന്മരിയ, നെഹാല, അമൃത എന്നിവരാണ് ഹരിതസഭ നിയന്ത്രിച്ചത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എന്‍.സി. രമാഭായ്, പി.എസ്. അനിഷ്, രഹി ഉണ്ണികൃഷ്ണന്, മെമ്പര്‍മാരായ വിമല സുഗുണന്, ഇ.എല്‍. ജോസ്, ജയശ്രീ സുബ്രഹ്മണ്യന്, അംബുജ രാജന്, അസിസ്റ്റന്റ് സെക്രട്ടറി എ.സി. അനിത, വിഇഒമാരായ സി.എം. അനൂപ്, ഇ.എസ്. ആതിര, പഞ്ചായത്ത് എച്ച്ഐ ജിനീഷ്, ആര്‍ജിഎസ്എ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ അനീഷ എന്നിവര്‍ സന്നിഹിതരായിരുന്നു.