നിസ്വാര്‍ഥമായ സേവനപ്രവര്‍ത്തനങ്ങളിലൂടെ സ്വായത്തമാക്കുന്ന ജീവിത ശൈലിയാണ് ലയണിസം- ജെയിംസ് വളപ്പില

ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് സംഘടിപ്പിക്കുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില, ലീന ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
ഇരിങ്ങാലക്കുട: നിസ്വാര്‍ഥമായ സേവനപ്രവര്‍ത്തനങ്ങളിലൂടെ സ്വായത്തമാക്കുന്ന ജീവിത ശൈലിയാണ് ലയണിസമെന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില പറഞ്ഞു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദേദഹം. വെസ്റ്റ് ലയണ്‍സ് ക്ലബ്ബില്‍ അംഗത്വം സ്വീകരിക്കുന്ന പുതിയ അംഗങ്ങള്‍ക്ക് ജെയിംസ് വളപ്പില സത്യപ്രതിജ്ഞ ചൊല്ലികൊടുത്ത് അംഗത്വം നല്കി. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.ജെ. ആന്റോ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലീന ജെയിംസ്, ക്യാബിനറ്റ് സെക്രട്ടറി കെ.എസ്. പ്രവീണ്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറിമാരായ ജെയിംസ് അഞ്ചേരി, ശ്രീധരന് നായര്‍, കെ. പാപ്പച്ചന്, എല്‍സിഐഎഫ് കോ ഓര്‍ഡിനേറ്റര്‍ പ്രിന്‍സ് തോമസ്, റീജിയണ്‍ ചെയര്മാന് കെ.എസ്. പ്രദീപ്, സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ്, ഡിസ്ട്രിക്ട് ചെയര്മാന് ഷാജന് ചക്കാലക്കല്‍, ട്രഷറര്‍ നളിന്‍ എസ്. മേനോന് തുടങ്ങിയവര്‍ സംസാരിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബിലെ മുതിര്‍ന്ന അംഗം എന്‍. വിശ്വനാഥമേനോനെ ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ആദരിച്ചു.