ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി, സിപിഐ പ്രഭാത നടത്തം നടത്തി

ഇരിങ്ങാലക്കുട: ലഹരി അല്ല ജീവിതം ജീവിതമാണ് ലഹരി എന്ന് മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരെ സിപിഐ നടത്തിയ പ്രഭാത നടത്തം മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ജോപോള്‍ അഞ്ചേരി ഉദ്ഘാടനം ചെയ്തു. കുട്ടംകുളം പരിസരത്തു നിന്നും ആരംഭിച്ച നടത്തം മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സുനില്‍കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ ടി.കെ. സുധീഷ്, ട്രഷറര്‍ പി. മണി, സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ജില്ലാ കൗണ്‍സില്‍ അംഗങ്ങളായ ബിനോയ് ഷബീര്‍ അനിതാ രാധാകൃഷ്ണന്,ഗോവയിലെ ചര്‍ച്ചില്‍ ബ്രദേഴ്സ് ഫുട്ബോള്‍ ക്ലബ് അടക്കം നിരവധി ഇന്ത്യന്‍ ടീമുകളേയും,
അബുദാബി അല്‍ ഇതിഹാദ് സ്പോര്‍ട്സ് അക്കാദമിയുടെ ഫുട്ബോള്‍ പരിശീലകനും ഫിറ്റ്നസ് ട്രെയിനറും ഓള് ഫിറ്റ് ഇരിങ്ങാലക്കുട അക്കാദമി ഓഫ് സ്പോര്‍ട്സിന്റെ ഡയറക്ടറും മുഖ്യപരിശീലകനുമായ എന്‍.കെ. സുബ്രഹ്മണ്യന്, മുന്‍ കേരള സന്തോഷ് ട്രോഫി ഫുട്ബോള്‍ താരവും കേരള പോലീസ് ഫുട്ബോള്‍ മുന്‍ ടീം ക്യാപ്റ്റനും ഓള് ഫിറ്റ് ഇരിങ്ങാലക്കുടയുടെ ഫുട്ബോള്‍ പരിശീലകനുമായ സി.പി. അശോകന് സന്തോഷ് ട്രോഫി കേരള ടീമിന്റെ ഗോള്‍ കീപ്പര്‍ അല്‍കേഷ് രാജ് എന്നിവര്‍ നേതൃത്വം നല്കി.