സംസ്ഥാന കെസിവൈഎം യുവജനദിന ആഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കെസിവൈഎം സംസ്ഥാനതല യുവജനദിനാഘോഷം ഇരിങ്ങാലക്കുട രൂപതയുടെ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കെസിവൈഎം പ്രസിഡന്റ് എബിന് കണിവയലില്‍ പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള ആമുഖപ്രഭാഷണം നടത്തി. യുവജനദിന ആഘോഷങ്ങളുടെ ഭാഗമായി പോട്ട കെസിവൈഎം യൂണിറ്റിന്റെ സഹകരണത്തോടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന് ജോസ്, ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയര്മാന് ഫ്ലെറ്റിന് ഫ്രാന്‍സിസ്, ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍, പോട്ട ഇടവക വികാരി ഫാ. ടോം മാളിയേക്കല്‍, പോട്ട കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് ഡിബിന്‍ ഡേവിസ്, സംസ്ഥാന കെസിവൈഎം സെക്രട്ടറി കുമാരി ജോസ്മി ജോസ് എന്നിവര്‍ സംസാരിച്ചു.